Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. George Orthodox Cathedral

Middle East and Gulf

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു

അ​ബു​ദാ​ബി: യേ​ശു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ സ്മ​ര​ണ​ക​ളു​മാ​യി അ​ബു​ദാ​ബി​യി​ലെ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു. രാ​വി​ലെ മു​ത​ൽ തു​ട​ങ്ങി​യ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളി​ൽ ആ​യി​ര​ക​ണ​ക്കി​ന് വി​ശാ​സി​ക​ളാ​ണ് എ​ത്തി​ചേ​ർ​ന്ന​ത്.

ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ​യും കു​രി​ശു മ​ര​ണ​ത്തി​ന്‍റെ​യും ഓ​ർ​മ പു​തു​ക്കി ദേ​വാ​ല​യ​ത്തി​ന് അ​ക​ത്തും പു​റ​ത്തും പ്ര​ദ​ക്ഷി​ണ​വും കു​രി​ശു കു​മ്പി​ടി​ലും ന​ട​ന്നു. ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി വ​ർ​ഗീ​സ് മാ​ത്യു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

നി​ധി​ൻ മാ​ത്യു, മാ​ത്യു ജോ​ൺ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വ​വും നി​ര​വ്വ​ഹി​ച്ചു. ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി സാം ​ജി. ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​ർ​ജ്, മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​യി​ര ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ശു​ശ്രൂ​ഷ​ക​ളി​ൽ ക​ഞ്ഞി നേ​ർ​ച്ച​യും ഒ​രു​ക്കി​യി​രു​ന്നു.

Latest News

Corehub Up